കേന്ദ്ര, കാലിക്കറ്റ് സർവകലാശാലകളിൽ ഒഴിവുകൾ

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓഫീസ് അസിസ്റ്റന്റ്,ലാബ് അസിസ്റ്റന്റ്, കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്രൊഫസർ,അമൃതിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പേർട്ട് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.

കേരള കേന്ദ്ര സര്‍വകലാശാല

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓഫീസ് അസിസ്റ്റന്റ് (എസ്‌സി), ലാബ് അസിസ്റ്റന്റ് – ബയോളജി (എസ്ടി), ലാബ് അസിസ്റ്റന്റ് – കമ്പ്യൂട്ടര്‍ സയന്‍സ് (യുആര്‍) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓരോ ഒഴിവ് വീതമാണുള്ളത്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ഓഫീസ് അസിസ്റ്റന്റ് യോഗ്യത. ലാബ് അസിസ്റ്റന്റ് – ബയോളജി തസ്തികയിലേക്ക് സയന്‍സിലോ ബന്ധപ്പെട്ട വിഷങ്ങളിലോ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് യോഗ്യത.

ലാബ് അസിസ്റ്റന്റ് – കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/ബിസിഎ/ബിടെക് ഇന്‍ ഐടി/ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം എന്നിവയില്‍ ഏതെങ്കിലുമോ മൂന്ന് വര്‍ഷ ഡിപ്ലോമയോ വേണം.

സംവരണ വിഭാഗങ്ങളില്‍ യോഗ്യരായവരില്ലെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കും. താൽപ്പര്യമുള്ളവര്‍ contract.engage@cukerala.ac.in എന്ന ഇ മെയിലിലേക്ക് സപ്തംബര്‍ എട്ടിനുള്ളില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ അയക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in സന്ദര്‍ശിക്കുക.

Related Articles

Back to top button