ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞ കോൺഗ്രസുകാർ എന്തിന് മമ്മൂട്ടി പറഞ്ഞതിൽ സന്തോഷിക്കണം?

വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടി നടത്തിയ പരാമർശം ഏറ്റുപിടിച്ച കോൺഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടാണ് വയനാട്ടിൽ ടൗൺഷിപ്പ് ഉയർന്നതെന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും കോൺഗ്രസിനെയാണ് ആ പണം ഏൽപ്പിക്കേണ്ടതെന്നും പറഞ്ഞ് പിരിച്ച പണവും ആപ്പും മുക്കിയ കോൺഗ്രസുകാർ എന്തിനാണ് മമ്മൂട്ടി പറഞ്ഞതിൽ സന്തോഷിക്കുന്നതെന്ന് മനസ്സിലായില്ലെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു. തിരക്കുകൾക്കിടയിലും കേരളത്തിന്റെ മഹാനടനായ മമ്മൂട്ടി അതിജീവനത്തിന്റെ കേരള മോഡൽ കാണാൻ സമയം കണ്ടെത്തിയതിന് വസീഫ് കുറിപ്പിലൂടെ അഭിവാദ്യമർപ്പിച്ചു.

Related Articles

Back to top button