‘ഇന്നലെ പണം ഇല്ലെന്നൊരാൾ പറഞ്ഞു, പാൻ്റിട്ട ഒരാൾ ഓടിയെത്തി’…
പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ നീക്കത്തെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ഇന്നലെ പണം ഇല്ലെന്നൊരാൾ പറഞ്ഞു. പാന്റിട്ട് ഒരാൾ ഓടിയെത്തി. വി ഡി സതീശന്റെ ഏജന്റ് ആയി മാപ്പ് അങ്ങോട്ട് കൊടുത്ത് അയച്ചതാവാനും സാധ്യത ഉണ്ട്. ഗതികേടോ നിന്റെ പേരോ യുഡിഫ് എന്നായിരുന്നു വസീഫിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി വസീഫിൻ്റെ പ്രതികരണം.
പിണറായി സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അൻവർ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നുണ്ട്. അൻവർ മത്സരിക്കുമെന്ന് ഇന്നലെ വൈകുന്നേരം സൂചന നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാത്രി വീട്ടിലെത്തി അൻവറുമായി ചർച്ച നടത്തിയിരുന്നു. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നീക്കം ഫലം കണ്ടിരുന്നില്ല.