കോൺഗ്രസുകാര്‍ സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിക്കാൻ പറ്റുമോ?.. സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി…

ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കും.അത് പുതിയ സംഭവമല്ല.ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല. സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ.ഒരു കൂട്ട പൂവ് പോലീസുകാർക്ക് നൽകട്ടെ.കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ലന്നും അദ്ദേഹം പറഞ്ഞു.വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്.നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യും.അത് എന്റെ കാലത്തും ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് വന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ എത്രയോ ആരോപണങ്ങൾ ഇതുപോലെ വന്നിരിക്കുന്നു.മകൾക്കെതിരായ ആരോപണവുമായി കോടതിയിൽ പോയില്ലേ.സുപ്രീംകോടതി അത് വലിച്ചു കീറിയില്ലെ.പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുകയാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button