പയ്യന്നൂരിൽ ടി ഐ മധുസൂദനന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

പയ്യന്നൂരിൽ ടി ഐ മധുസൂദന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വകമാറ്റൽ, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ആരോപിച്ചത്.

അതേസമയം, പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നുമായിരുന്നു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ വ്യക്തമാക്കിയത്. പയ്യന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്. പയ്യന്നൂരിൽ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു.

Related Articles

Back to top button