തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഔദോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
