കൊച്ചി മേയറായി വി.കെ. മിനിമോളെ തിരഞ്ഞെടുത്തു

കോർപറേഷനുകളിലെയും, മുനിസിപ്പാലിറ്റികളിലെയും മേയർ ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കൊച്ചി മേയറായി വി.കെ. മിനിമോളെ തിരഞ്ഞെടുത്തു. മിനിമോളെ ഷാളണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു.  മറ്റിടങ്ങളിൽ വോട്ടെടുപ്പ് തുടരുകയാണ്. മേയറെ തിരഞ്ഞെടുത്തതിനു ശേഷമാണ് ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടത്തുക. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഡപ്യൂട്ടിമേയർ തിരഞ്ഞെടുപ്പ് നടത്തുക. . സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ കണ്ണൂർ, തൃശൂർ കൊച്ചി എന്നിവിടങ്ങളിൽ മേയർ സ്ഥാനം വനിതകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത്.

Related Articles

Back to top button