ചെന്നിത്തല എന്റെ നേതാവാണ്;  അദ്ദേഹം  സഭ ആസ്ഥാനത്ത് എത്തിയതിൽ എന്ത് തെറ്റാണ് ഉള്ളത്, വി ഡി സതീശൻ 

രമേശ്‌ ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗീയതയെ ആണ് എതിർക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

 ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാർ. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്. 2023ൽ നൽകിയ ജെ ബി കോശി കമ്മീഷനാണ്. മൂന്നുവർഷക്കാലം പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണ്. എന്നിട്ട് ആണ് ഇപ്പോൾ പിഎസ്‍സി പ്രായം കൂട്ടിയത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തിയാൽ പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചിലവിൽ സർക്കാർ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി, മോഹൻലാലുമായി ഇന്റർവ്യൂ നടത്തിയത്തിൽ എന്താണ് തെറ്റ്. അതിനെ എതിർക്കുന്നില്ല. മുൻപ് ഉമ്മൻ ചാണ്ടി നടത്തിയ പരിപാടിയുടെ പേര് എങ്കിലും മാറ്റാമായിരുന്നു. അങ്ങനെ എങ്കിലും മുഖ്യമന്ത്രി ഒന്ന് ചിരിച്ചുവല്ലോ. വാർത്താ സമ്മേളനങ്ങളിൽ പോലും മറുപടി പറയാത്ത മുഖ്യമന്ത്രി ഇന്റർവ്യൂ നടത്തിയല്ലോ. തന്ത്രിക്ക് ഒരു പരിരക്ഷയും വേണ്ട. ഒരു പൗരന് പരിരക്ഷ വേണ്ടേ. എന്തിനാണ് അറസ്റ്റ് എന്ന് സർക്കാർ പറയണം. തെളിവ് ഇല്ലെന്ന് പറഞ്ഞത് കോടതിയാണ്. ആര് ഡാറ്റാ മോഷ്ടിച്ചാലും തെറ്റാണ്. പ്രധാനമന്ത്രി മോഷ്ടിച്ചാൽ മുഖ്യമന്ത്രിയും മോഷ്ടിക്കുമോ. സ്പാർകിൽ നിന്നു സർക്കാർ ഡാറ്റാ മോഷ്ടിച്ചു. ആരോഗ്യ മന്ത്രി ഒരു വലിയ ഹാൾ വാടകക്ക് എടുക്കണം. എന്നിട്ട് അന്വേഷണത്തിന് ഉത്തരവ് ഇട്ട കേസ് എല്ലാം അവിടെ വെക്കണം. വീണ ജോർജിന്റെ ആംബുലൻസ് കമ്മിഷൻ പ്രസംഗിച്ചു നടക്കാതെ അതിൽ നടപടി എടുക്കണം. ആരാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്നും സതീശൻ ചോദിച്ചു.

Related Articles

Back to top button