ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തി.. കാണാന്‍ കൂട്ടാക്കാതെ വിഡി സതീശന്‍…
സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കാണാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കന്റോണ്‍മെന്റ് ഹൗസില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് പ്രസിഡന്റിനെയും സംഘത്തിനും കാണാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ക്ഷണക്കത്ത് ഓഫിസില്‍ ഏല്‍പ്പിച്ച് പ്രശാന്തും സംഘവും മടങ്ങി.
അയ്യപ്പ സംഗമത്തിന്റെ സംഘാടകസമിതിയില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും കൂടാതെ പ്രതിപക്ഷ നേതാവും രക്ഷാധികാരിയാണെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയതില്‍ വിഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സഹകരിക്കുന്ന കാര്യം ഇന്നു വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തിലാവും തീരുമാനിക്കുക.