തിരൂരിലേക്ക് കളം മാറി വി അബ്ദുറഹിമാൻ; കൊണ്ടോട്ടിയിൽ ഡോ. പി ജിജി

നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ മത്സരിക്കും. നേരത്തെ താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി അബ്ദുറഹിമാനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രചാരണം ആരംഭിച്ചിരുന്നില്ല. അബ്ദുറഹിമാന് തിരൂർ മണ്ഡലമാണ് താൽപ്പര്യപ്പെട്ടിരുന്നത്. അതനുസരിച്ച് തിരൂർ മണ്ഡലത്തിലേക്ക് അദ്ദേഹത്തെ മാറ്റാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുക ആയിരുന്നു.

മണ്ഡലം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘സ്വന്തം നാട്ടിൽ മത്സരിക്കാൻ എല്ലവർക്കും ആഗ്രഹം ഉണ്ടാകില്ലേ’ എന്നായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി.

”ഞങ്ങളുടെ നാട്ടിൽ നിരവധി എംഎൽഎമാർ വന്നു, മന്ത്രിമാർ വന്നു, എന്നിട്ടും വികസനമുണ്ടായില്ല. മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളും നല്ലരീതിയിൽ വികസിച്ചപ്പോഴും തിരൂർ പിന്നോട്ടുപോയി. ആ പ്രദേശത്തെ ആളെന്ന നിലയിൽ തിരൂരിന്റെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഒരു തിരൂർക്കാരൻ എന്നനിലയിൽ ഞാൻ ആഗ്രഹിക്കുന്നത്” വി അബ്ദുറഹിമാൻ പറഞ്ഞു.

Related Articles

Back to top button