ഏകീകൃത സിവില്‍ കോഡ് ഇന്നുമുതല്‍ പ്രാബല്യത്തില്‍.. യുസിസി നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി….

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്നുമുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍ വരിക. ഉത്തരാഖണ്ഡിലെ മുഴുവന്‍ ആളുകള്‍ക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ഏകീകൃത സിവില്‍ കോഡ് ബാധകമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍സിങ് ധാമി വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ യുസിസി പോര്‍ട്ടല്‍ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി നേതൃത്വം നല്‍കും. മതം, ലിംഗഭേദം, ജാതി, സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്ലാത്ത സമത്വമുള്ള ഒരു സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ധാമി പ്രഖ്യാപിച്ചു.

Related Articles

Back to top button