ആന്ധ്രയിൽ കിറ്റെക്സ് സംരംഭം ഉടനില്ല.. കാരണം..

ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈൽസ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു

പ്രതിസന്ധി നിലനിന്നാൽ കിറ്റെക്സിൽ പിരിച്ചുവിടലിലേക്ക് അടക്കം പോകേണ്ടിവരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. നികുതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉൽപ്പന്നങ്ങള്‍ അയക്കാൻ കഴിയുന്നില്ല. ഇത് തൊഴിൽ മേഖലയെ ബാധിക്കും

സർക്കാർ ശക്തമായ നിലപാട് എടുക്കുന്നുണ്ട്. അമേരിക്കയുടെ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. കിറ്റെക്സിന് 91ശതമാനം ബിസിനസും അമേരിക്കയുമായിട്ടാണെന്നും വരും കാലത്ത് യുകെയുമായി കൂടുതൽ വ്യാപാര കരാറുകള്‍ക്ക് സാധ്യതയുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.

Related Articles

Back to top button