സിപിഎം വിട്ടത് സ്വർണക്കൊള്ളയിൽ മനംനൊന്ത്…

സ്വർണക്കൊള്ളയിൽ മനംനൊന്താണ് പാർട്ടി വിട്ടതെന്ന് ബിജെപിയിൽ ചേർന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി. പന്തളം ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയാണ് കുടുംബത്തോടെ ബിജെപിയിൽ ചേർന്നത്. എൻ. വാസുവിൻ്റെ അറസ്റ്റോടെ സ്വർണക്കൊള്ളയിൽ പാർട്ടി ബന്ധം ഉറപ്പിച്ചു. ഇതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി തിരുത്തി മുന്നോട്ടുപോകുമെന്ന ധാരണ ഇല്ലാതായി. അതുകൊണ്ടാണ് നേരിന്റെയും ദേശീയതയുടെയും പാതയായ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പന്തളം അയ്യപ്പൻ്റെ മണ്ണ് ആണെന്നും കൊള്ള താങ്ങാനാവുന്നില്ലെന്നും ഹരി പറഞ്ഞു. കുരമ്പാല ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ഹരി



