ടേക്ക് ഓഫിന് പിന്നാലെ തീഗോളമായി വിമാനം.. 4 മരണം, നിരവധി പേർക്ക് പരിക്ക്…

വിമാനം തകർന്നുവീണ സംഭവത്തിൽ മരണം നാലായി. അമേരിക്കയില്‍ കെൻ്റിക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകർന്നത്.പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാൾ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.

വിമാനത്താവളം ഉൾപ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകർന്നു വീണത്. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റൺവേ തുറന്നിട്ടുണ്ട്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കെൻ്റകി ഗവർണർ ആൻ്റി ബഷർ സ്ഥിരീകരിച്ചു. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

Related Articles

Back to top button