അന്ത്യചുംബനം നൽകാൻ ഉപ്പ പറന്നെത്തി..അബ്ദുൽ ജബ്ബാറിനെ കാണാൻ കണ്ണൂരിലെ വീട്ടിൽ ജനസാഗരം…
ആലപ്പുഴ കളർക്കോട് വാഹനാപകടത്തിൽ മരിച്ച കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. നാട്ടുകാരും ബന്ധുക്കളും കൂടെ പഠിച്ചവരുമായി വൻ ജനാവലിയാണ് വീട്ടിൽ എത്തിയിരിക്കുന്നത്. വിദേശത്ത് ആയിരുന്ന ഉപ്പ മകനെ അവസാനമായി കാണാൻ വീട്ടിൽ എത്തി. പിതാവ് എത്തിയതിന് തൊട്ടുപിന്നാലെയാണ് അബ്ദുൽ ജബ്ബാറിൻ്റെ മൃതദേഹവും വീട്ടിലേക്കെത്തിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുൽ ജബ്ബാർ കോച്ചിംഗ് ക്ലാസുകളിലൊന്നും പോകാതെയാണ് മെഡിക്കൽ സീറ്റ് നേടിയത്. വീട്ടിൽ അരമണിക്കൂർ നേരം കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിന് ശേഷം മാട്ടൂൽ വേദാമ്പർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ സംസ്കാരം നടക്കും.