പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്…ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്…

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ഞായറാഴ്ച്ച 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളത്തിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button