ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം.. ക്രൂര കൊലപാതകം.. മൃതദേഹം ബാഗിലാക്കിയ നിലയിൽ…
വയനാട് വെള്ളമുണ്ടയില്‍ അതിക്രൂര കൊലപാതകം.യുപി സ്വദേശിയായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത് . പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയാണ്. മൂളിത്തോടു പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യു പി സ്വദേശി മുജീബിനെ മുഹമ്മദ് ആരിഫെന്നയാള്‍ കൊലപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ നിലയിലാണ് മൂളിത്തോട് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്.