പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ ഭേദമാക്കാമെന്ന് മന്ത്രി…

പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് കാൻസർ രോഗികൾക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമർശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു പരാമർശം.വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

. ചാണക വറളി കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തിൽ ഉപയോഗപ്രദമാണെന്നും മന്ത്രി പറഞ്ഞു. പ്രഷറുള്ള രോഗികളുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ താലോലിക്കണം. 20 മില്ലിഗ്രാം ഡോസ് മരുന്നാണ് ഇപ്പോൾ കഴിക്കുന്നതെങ്കിൽ 10 ദിവസത്തിനുള്ളിൽ ഇത് 10 മില്ലിഗ്രാമായി കുറയും എന്നും മന്ത്രി പറഞ്ഞു .

Related Articles

Back to top button