ദേശീയപാത തകർച്ചക്കു പിന്നിൽ നിർമാണത്തിലെ അശാസ്ത്രീയത… പ്രധാന കാരണം…
കൂരിയാട് ദേശീയപാത 66 തകർന്നതിന് കാരണം നിർമാണത്തിലെ അശാസ്ത്രീയത. തകരാനുള്ള പ്രധാന കാരണം ആർ ഇ ബ്ലോക്കുകൾ പരിധിയെക്കാൾ കൂടുതൽ ഉപയോഗിച്ച് നിർമ്മാണം നടത്തിയതെന്ന വിലയിരുത്തലാണ് ഉയരുന്നത്. വയലിൽ കളിമണ്ണ് കൂടുതൽ ആയതിനാൽ പൈലിങ് നടത്തി എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം തള്ളിയതായി വ്യക്തമായിട്ടുണ്ട്.
ആർ ഇ ബ്ലോക്കുകൾ പരിധിയെക്കാൾ കൂടുതൽ ഉപയോഗിച്ചു. പരമാവധി 12 മീറ്റർ നീളത്തിൽ മാത്രം ഉപയോഗിക്കേണ്ട ആർ ഇ ബ്ലോക്കുകൾ 16 മീറ്റർ നീളത്തിലാണ് ഉപയോഗിച്ചത്. കൂരിയാട് വയലിൽ കളിമണ്ണ് അംശം കൂടുതൽ ആയതിനാൽ പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ചുള്ള എലിവേറ്റഡ് ഹൈവേ ആയിരുന്നു ആവശ്യം. ഈ നിർദ്ദേശം നിർമ്മാണ കമ്പനി അവഗണിച്ചു. ഇതൊക്കെയാണ് കൂരിയാട് ദേശീയപാത തകരാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.