ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ…
ശബരിമല സ്വർണവിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ. കസ്റ്റഡി വിവരം വീട്ടുകാരെ അറിയിച്ചു. തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ ഉടൻ ഈഞ്ചക്കലിലെ ഓഫീസിലെത്തും. ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകൾ നിരത്തിയാണ് ചോദ്യം ചെയ്യൽ .
ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചയോടെയോ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് സംഘം വ്യക്തമാക്കിയിരുന്നു.ഇന്ന് രാവിലെയാണ് തിരുവനന്തപുരം കല്ലറയിലെ വീട്ടിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കസ്റ്റഡിയിൽ എടുക്കുന്നത്.