ഉണ്ണികൃഷ്ണൻ പോറ്റിയെയും, ഡി മണിയെയും അറിയില്ല; സഹായി- ശ്രീകൃഷ്ണൻ

ഡി മണിയെയും, ഉണ്ണികൃഷ്ണൻ പോറ്റിയെയും അറിയുക പോലുമില്ലെന്ന് മണിയുടെ സഹായിയെന്ന് കരുതപ്പെടുന്ന ശ്രീകൃഷ്ണൻ. ഇരുവരെയും ഇതുവരെ താൻ കണ്ടിട്ടില്ല. വീട്ടില്‍ എസ്ഐടി റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് തന്റെ പ്രധാന ജോലിയെന്നും തിരുവനന്തപുരത്ത് പഠിക്കുന്ന മകളെ കാണാൻ കേരളത്തിലേക്ക് വരാറുണ്ടെന്നും ശ്രീകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വിരുദുനഗർ ജില്ലയിലെ രാജപാളയം സ്വദേശിയാണ് ശ്രീകൃഷ്ണൻ. രാത്രി 8 മണിയോടെയാണ് വീട്ടിൽ റെയ്ഡിന് വന്നത് എന്നും വീട്ടിലില്ലാതിരുന്ന തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ശ്രീകൃഷ്ണൻ പറഞ്ഞു. തന്നോട് ഉണ്ണികൃഷ്ണൻ പോറ്റിയെയും, ഡി മണിയെയും കുറിച്ച് ചോദിച്ചു. തനിക്ക് ആരെയും അറിയില്ല എന്ന് പറഞ്ഞുവെന്നും ശ്രീകൃഷ്ണൻ വ്യക്തമാക്കി




