യാത്രക്കൊടുവില്‍ സത്യം തെളിയും.. ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഉണ്ണി മുകുന്ദന്‍…
മാനേജരെ മര്‍ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. നീതി തേടിയാണ് താന്‍ ഡിജിപിയെ സമീപിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. യാത്രയുടെ ഒടുവില്‍ സത്യം തെളിയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. മര്‍ദിച്ചുവെന്ന് പരാതി നല്‍കിയ മുന്‍ മാനേജര്‍ക്കെതിരെയാണ് ഉണ്ണി മുകുന്ദന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയത്.
വിപിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിഷയത്തില്‍ ഉണ്ണി മുകുന്ദന്റെ വിശദീകരണം. വിപിന്റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.