കേന്ദ്ര ബജറ്റ് 2026; 17 മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കും

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ നിർണായകമായ മൂന്നാം കേന്ദ്ര ബജറ്റിൽ പ്രമേഹം, കാൻസർ, മറ്റു വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സകളും മരുന്നുകളും കുറഞ്ഞ വിലയിൽ ലഭിക്കുമെന്നും പ്രഖ്യാപനം. 17 മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും, പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളും ഭക്ഷണവസ്തുക്കളും വ്യക്തിഗതമായി തീരുവ ഇല്ലാതാക്കുന്നതിനുള്ള പട്ടികയിൽ ഏഴ് പുതിയ രോഗങ്ങൾ കൂടി ചേർക്കാനും തീരുമാനിച്ചു. 2026 ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുൻഗണനയായിട്ടാണ് പ്രമേഹം, കാൻസർ തുടങ്ങിയ നിലനിൽക്കുന്ന രോഗങ്ങൾക്ക് താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുന്നതെന്നു ധനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button