ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി….കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്….
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആരോഗ്യ കാരണങ്ങളാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും ഒരു ബിജെപി അംഗം പോലും ജഗ്ദീപ് ധൻകറെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, അറിയാത്ത ഒരുപാട് കാര്യങ്ങൾ നടപടിക്ക് പിന്നിലുണ്ടാകുമെന്നും അഖിലേഷ് പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും, രക്ഷിച്ചെടുക്കേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച എംപി വീരേന്ദ്രകുമാർ അനുസ്മരണ സെമിനാറിലാണ് അഖിലേഷ് യാദവിന്റെ പരാമർശം.