പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു…അമ്മൂമ്മയുടെ സുഹൃത്തിന് 2 കേസിൽ ഇരട്ട ജീവപര്യന്തം…
തിരുവനന്തപുരം: ഒമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ സുഹൃത്തിനെ മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 63കാരനായ പ്രതി വിക്രമനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്. അതിജീവിതയായ പെൺകുട്ടിയുടെ സഹോദരി ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽക്കണം.ഇത് കൂടാതെ 14 വർഷം കഠിനതടവും അനുഭവിക്കണം. അച്ഛന്റേതടക്കമുള്ള സമ്മര്‍ദ്ദങ്ങൾക്ക് വഴങ്ങാതെ കുട്ടി പ്രതിക്കെതിരെ ശക്തമായ മൊഴി നൽകിയതാണ് കേസിൽ നിര്‍ണായകമായത്.