ഏജന്‍റിന്‍റെ ചതി.. സൗദിയിൽ കുടുങ്ങിയത് മലയാളികളടക്കം 164 ഉംറ തീർഥാടകർ…

ഏജന്‍റ് മുങ്ങിയതിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകരടക്കമുള്ളവർ സൗദിയിൽ കുടുങ്ങി. കർണാടകയിലും കേരളത്തിലും നിന്നുള്ള 164 തീർഥാടകരാണ് ചതിക്കപ്പെട്ടത്.ഉംറ നിർവഹിക്കുന്നതിനായി അഷ്‌റഫ് സഖാഫി എന്ന ഏജന്‍റ് വഴിയാണ് ഇവർ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഡിസംബർ 26, 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അഷ്റഫ് സഖാഫി കഴിഞ്ഞ 26 ന് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി.

Related Articles

Back to top button