ബാറ്റിംഗ് തുടങ്ങും മുമ്പ് അമ്പയറുടെ ബാറ്റ് പരിശോധന…ബാറ്റ് മാറ്റാന്‍ ….

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ രണ്ട് കൊല്‍ക്കത്ത താരങ്ങളുടെ ബാറ്റ് പരിശോധിച്ച് അമ്പയര്‍മാര്‍. കൊല്‍ക്കത്തയുടെ റണ്‍ ചേസ് തുടങ്ങും മുമ്പ് വെടിക്കട്ട് ഓപ്പണറായ സുനില്‍ നരെയ്നിന്‍റെയും കൊല്‍ക്കത്ത ബാറ്റിംഗിനിടെ ക്രീസിലെത്തിയപ്പോള്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യയുടെയും ബാറ്റുകളാണ് അമ്പയര്‍ പരിശോധിച്ചത്.

ഇതില്‍ സുനില്‍ നരെയ്നിന്‍റെ ബാറ്റിഗ് അനുവദനീയമായ ഭാരത്തില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്പയര്‍ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ചു. ബാറ്റിംഗിനിറങ്ങാനായി ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നില്‍ക്കുമ്പോഴാണ് റിസര്‍വ് അമ്പയറായ സയ്യിദ് ഖാലിദ് നരെയ്നിന്‍റെ ബാറ്റ് പരിശോധിച്ചത്. ഇതിനൊപ്പം കൊല്‍ക്കത്തയുടെ മറ്റൊരു താരമായ അംഗ്രിഷ് രഘുവംശിയുടെ ബാറ്റും അമ്പയര്‍ പരിധോശിച്ചു. നരെയ്നിന്‍രെ ബാറ്റിന് ഭാരക്കൂടുതലുണ്ടെന്ന് വ്യക്തമാക്കിയ അമ്പയര്‍ ബാറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button