‘ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ല…വേദന പങ്കുവെച്ച് ചൂരല്‍മലയിലെ നൗഷാദ്

ടൗൺഷിപ്പിന്റെ നിർമ്മാണം വൈകുന്നതിൽ വേദന പങ്കുവെച്ച് ദുരന്തബാധിതൻ. ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ലെന്നും വാടക വീട്ടിൽ താമസിക്കവെ, രണ്ട് ദിവസം മുമ്പാണ് ഉമ്മ മരിച്ചത്, നിർമ്മാണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും ചൂരൽമല സ്വദേശി നൗഷാദ് പ്രതികരിച്ചു. ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് താമസിക്കാൻ സാധിച്ചിട്ടില്ല. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.



