ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ഇടക്കാല ജാമ്യം തേടി ഉമർ ഖാലിദ്

ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ഇടക്കാല ജാമ്യം തേടി ജെഎൻയു സർവകലാശാല മുൻ വിദ്യാർത്ഥി ഉമർ ഖാലിദ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം തേടിയത്. ഡൽഹിയിലെ കർക്കദൂമ കോടതിയിലാണ് അപേക്ഷ നൽകിയത്. അപേക്ഷ ഡിസംബർ 11ന് പരിഗണിക്കാനായി അഡീഷണൽ സെഷൻസ് ജഡ്ജ് സമീർ ബാജ്‌പേയ് ഷെഡ്യൂൾ ചെയ്തു.

ഡിസംബർ 27ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഡിസംബർ 14 മുതൽ 29 വരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷം ഡിസംബറിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Related Articles

Back to top button