പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചു.. കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും നന്ദുവിന് ആശംസകളുമായി ഉമ തോമസ്….
കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദിന് വിവാഹാശംസകള്‍ നേര്‍ന്ന് ഉമാ തോമസ് എംഎല്‍എ. അഭിനന്ദ് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോള്‍ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് താനെന്ന് ഉമാ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. വിവാഹജീവിതം സ്‌നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെയെന്നും സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെയെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു. നാളെയാണ് അഭിനന്ദിന്റെ വിവാഹം. കോഴിക്കോട് സ്വദേശിനി റിയയാണ് വധു.