റഷ്യൻ സൈന്യത്തിലെ ഇന്ത്യൻ യുവാവിനെ യുക്രെയ്ൻ പിടികൂടി..

റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ പോരാടുകയായിരുന്ന ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസ്സുള്ള സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്നയാളെ പിടികൂടിയെന്നും ഇയാൾ ഇന്ത്യക്കാരനാണെന്നാണ് അവകാശപ്പെടുന്നതെന്നും യുക്രൈൻ അറിയിച്ചു. യുക്രെയ്ൻ മാധ്യമങ്ങളാണ് യുക്രൈൻ സേനയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇയാളുടെ കസ്റ്റഡി ഇന്ത്യൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് യുക്രെയ്ൻ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പഠനത്തിനായി റഷ്യയിലെത്തിയ ഹുസൈൻ, മയക്കുമരുന്ന് കേസിൽ ജയിലിലായെന്നും അവിടെ വെച്ച് റഷ്യൻ സൈന്യം നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നുവെന്നുമാണ് യുക്രൈനിൽ നിന്നുള്ള ‘ദ കീവ് ഇൻഡിപെൻഡൻ്റ്’ റിപ്പോർട്ട് ചെയ്യുന്നത്.

Back to top button