യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, ഇപ്പോൾ തന്നെ അപേക്ഷിക്കാം; അവസാന തീയതി, യോഗ്യത…വിശദ വിവരങ്ങൾ ഇതാ…

യുജിസി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റ് പരീക്ഷ ജൂൺ 21 മു തൽ 30 വരെ നടക്കും. മെയ് 7 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്തവർ മെയ് 8ന് രാത്രി 11.59ന് മുമ്പായി ഫീസ് അടയ്ക്കണം. മെയ് 9,10 തീയതികളിൽ ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. പൊതുവിഭാഗത്തിൽ 1,150 രൂപയും സാമ്പത്തിക പിന്നാക്കം, ഒബിസി വിഭാഗങ്ങൾക്ക് 600 രൂപയുമാണു ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 325 രൂപയാണ് ഫീസ്. ഓൺലൈൻ രീതിയിലാണ് പരീക്ഷ നടത്തുക. പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ കൂടിയാണ് നെറ്റ്. ഒരാൾ ഒന്നിലേറെ അപേക്ഷ നൽകാൻ പാടുള്ളതല്ല. കൂടുതൽ വിവരവങ്ങൾക്ക്: https://ugcnet.nta.ac.in സന്ദര്‍ശിക്കുക.

Related Articles

Back to top button