തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടെത്തും

യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്. ബുധനാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പങ്കെടുക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന ദേശീയസംസ്ഥാന നേതാക്കള്‍ രാഹുലിനൊപ്പം വേദി പങ്കിടും.

Related Articles

Back to top button