മാത്യു കുഴൽനാടന്റെ സ്വീകരണയോഗത്തിൽ യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

മാത്യു കുഴൽനാടന്റെ സ്വീകരണയോഗത്തിൽ യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ സ്വീകരണ യോഗത്തിലായിരുന്നു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. മുസ്‌ലിം ലീഗിൽ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ചയാൾ പ്രചാരണത്തിന് എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.

കഴിഞ്ഞ ദിവസം രാത്രി പായിപ്ര പഞ്ചായത്തിലെ നാലാം വാർഡിൽപ്പെടുന്ന മിന്നുംപടിയിൽവെച്ചായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൽ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ച ഇ ജെ നജീബും ഒരു കൂട്ടം പ്രവർത്തകരും മാത്യു കുഴൽനാടന്റെ സ്വീകരണ ചടങ്ങിലേക്ക് എത്തിയപ്പോഴായിരുന്നു പ്രശ്‌നം ഉടലെടുത്തത്. നജീബ് സ്വീകരണ യോഗത്തിൽ പങ്കെടുക്കരുതെന്നായിരുന്നു മാത്യു കുഴൽനാടനൊപ്പമെത്തിയ പ്രവർത്തകരുടെ ആവശ്യം. എന്നാൽ നജീബും സംഘവും അത് എതിർത്തു. ഇതോടെ നജീബിനൊപ്പമുണ്ടായിരുന്നവരും മാത്യു കുഴൽനാടനൊപ്പം വന്ന പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു. വിഷയം കൈവിട്ട് പോകുമെന്ന സാഹചര്യം വന്നപ്പോൾ മാത്യു കുഴൽനാടൻ ഇടപെടുകയും പ്രവർത്തകരെ അനുനയിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button