കേരളത്തില്‍ യുഡിഎഫ് തരംഗം… നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും…. വി ഡി സതീശന്‍

കൊച്ചി: കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം. ‘ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വ്വേകളില്‍ വിശ്വാസമില്ല’, വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് നുണറായി എന്നാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരാണ് നുണ പറയുന്നതെന്ന് നമുക്ക് നോക്കാം. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. നുണറായി എന്ന് പേരിടുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. മുടങ്ങിയെന്ന് കള്ളം പറഞ്ഞു. കെ സുധാകരന് സീറ്റ് കൊടുക്കരുതെന്ന പേരില്‍ കള്ളക്കത്ത് പ്രചരിപ്പിക്കുന്നു. ഇരട്ടത്താപ്പിന്റെ ആള്‍രൂപമാണ് പിണറായി വിജയന്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



