കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം ശശി തരൂർ…

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാൻ മടികാട്ടിയില്ല. ‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽ ഡി എഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്‍റെയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Related Articles

Back to top button