ഉപാധി അൻവർ കൈയിൽ വെച്ചാൽ മതി..രമ്യയെ പിൻവലിക്കില്ലന്ന് വിഡി സതീശൻ…
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി അൻവർ എംഎൽഎയുടെ ഉപാധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചേലക്കരയിലെ സ്ഥാനാർഥി പിൻമാറണമെന്ന ഉപാധി വച്ചുള്ള ഒരു ചർച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്‍വര്‍ തമാശകളൊന്നും പറയരുത്. അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കെപിസിസി യോഗത്തില്‍ പേര് പോലും പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു .
സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കെന്ന് അന്‍വറിനോട് പറഞ്ഞിരുന്നു. ഇനി പിന്‍വലിച്ചാലും ഇല്ലേലും കുഴപ്പമില്ല.ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട്ടെ തന്റെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നാണ് അൻവർ മറുപടി നൽകിയത്. ഈ നിർദേശം യുഡിഎഫ് നേതൃത്വം തള്ളി.അതേസമയം അൻവറാണ് കോൺഗ്രസുമായി സഹകരിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പിന്തുണച്ചാൽ ഭാവി പരിപാടികൾ ആലോചിക്കാമെന്ന് അൻവറിനോട് സുധാകരൻ പറഞ്ഞു.




