ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിന് കേന്ദ്ര സഹായമില്ല…നാളെ യു.ഡി.എഫ്-എൽ.ഡി.എഫ് ഹർത്താൽ….

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും സാമ്പത്തിക സഹായം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ നീളുന്ന ഹർത്താലിന് വിവിധ സംഘടനകളുടെ പിന്തുണയുണ്ട്.

ദുരന്തത്തിന്റെ അതിജീവിതരുടെ കൂട്ടായ്മയായ ജനകീയ സമിതിയും പിന്തുണക്കും. തെരഞ്ഞെടുപ്പ് വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹം തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ല ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ പി.ടി. ഗോപാലകുറുപ്പ് എന്നിവർ അറിയിച്ചു.

Related Articles

Back to top button