പി വി അൻവറിനും സി കെ ജാനുവിനും പ്രവേശനം, മുന്നണി വിപുലീകരിക്കാൻ യുഡിഎഫ്; അന്തിമ തീരുമാനം നാളത്തെ യോഗത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നേരത്തെ തുടങ്ങാന്‍ യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെക്കേണ്ട രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയില്‍ യോഗം ചേരും. തൊഴിലുറപ്പ് ബില്ലും സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാക്കാനും സമരം കടുപ്പിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം.
മുന്നണി വിപുലീകരിക്കാനും തീരുമാനമുണ്ട്. പി വി അന്‍വറിനെയും സി കെ ജാനുവിനെയും മുന്നണിയില്‍ ഉള്‍പ്പെടുത്താനും ധാരണയുണ്ട്. നാളത്തെ യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളും. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനും യുഡിഎഫ് ആലോചനയിലുണ്ട്.




