എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യും; ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മുന്നേറ്റത്തിന് പിന്നാലെയാണ് മുൻ കോൺ​ഗ്രസ് നേതാവിന്റെ പ്രതികരണം. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

ലെെംഗികാരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുലിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പാലക്കാടെത്തി രാഹുൽ വോട്ട് ചെയ്തിരുന്നു.‌

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞുവീശുന്ന സാഹചര്യത്തിലാണ് രാഹുൽ പോസ്റ്റുമായി രംഗത്തെത്തിയത്‌

Related Articles

Back to top button