നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യം..ഇന്ന് യുഡിഎഫ് ഏകോപനസമിതി…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതി ഇന്ന് കൊച്ചിയില്‍ ചേരും. ഉപതിരഞ്ഞെടുപ്പ് ഫലവും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാണ് പ്രധാന അജണ്ട.
മുന്നണി വിപുലീകരണത്തെ കുറിച്ച് പ്രാഥമിക ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലെ നിലപാട് രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരും.
പി.വി അന്‍വറിന്റെ യുഡിഫ് പ്രവേശനം തത്കാലം ചര്‍ച്ച ചെയ്യണ്ട എന്നാണ് മുന്നണിയിലെ ധാരണ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ ഉണ്ടാകേണ്ട ധാരണകളാകും കൂടുതല്‍ ചര്‍ച്ചക്ക് വരിക. രാവിലെ പത്ത് മണിക്കാണ് യോഗം.