തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദിയിൽ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു….

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദിയിൽ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു. തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹ്യദയം നുറുങ്ങാറുണ്ടെന്നും ഈ നാടിനെ സേവിക്കാൻ തനിക്കൊരു അവസരം നൽകണമെന്നും എം ലിജു പറഞ്ഞു.
തന്റെ നാലാമത്തെ മത്സരമാണിത്, മൂന്ന് തവണയും പരാജയപ്പെട്ടു. ഒരിക്കൽ കൂടി ജനസമക്ഷം നിൽക്കുന്നു. ഈ നാടിനെ സേവിക്കാൻ തനിക്കൊരു അവസരം നൽകണം എന്നതാണ് ഈ നാട്ടിലെ ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ കൂടുതൽ കാര്യക്ഷമതയോടെ വികസന പ്രശ്‌നങ്ങളെ മനസിലാക്കുക, ദുഃഖവും ദുരിതവും അനുഭവിക്കുന്ന മനുഷ്യരെ തേടിയെത്തി അവർക്കൊപ്പം നിന്ന് കണ്ണീർ ഒപ്പുക എന്നതാണ് താൻ ഈ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യമെന്നും എം ലിജു പറഞ്ഞു.



