ജമാഅത്തെ ഇസ്ലാമിക്കും ലീഗിനും ഒന്നിച്ചു പോവാനാവില്ല.., വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയുമില്ല…

ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് ബന്ധം തള്ളി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ജില്ലാ തലത്തില്‍ പോലും ഒന്നിച്ച് പോകാന്‍ സാധിക്കില്ലെന്ന് കെ എം ഷാജി കോഴിക്കോട് പ്രതികരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കെഎം ഷാജി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ഒരിക്കലും യുഡിഎഫുമായി ധാരണയുള്ള ഒരു കക്ഷിയല്ല. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എതിരായ ജന വികാരമുണ്ട്. അതുപ്രകാരം വോട്ട് ചെയ്യുന്നവരെ യുഡിഎഫ് വിലക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളുമായി അന്താരാഷ്ട്ര തലത്തില്‍ അശയപരമായി വിയോജിപ്പുണ്ട്. അത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നതല്ല. അത്തരം ചര്‍ച്ചകളും നിലപാടുകളും മുസ്ലീം ലീഗിനില്ല. തിരഞ്ഞെടുപ്പ് കാലത്ത് ജമാഅത്തെ ഇസ്ലാമിയെ നന്നാക്കി പറയുന്ന പിണറായി വിജയന്‍ സ്വഭാവം തങ്ങള്‍ക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.



