സുന്ദരിക്ക് പൊട്ടുകുത്തിയിട്ട് പോയാ മതിയെന്ന് അരിതാ ബാബു.. എങ്കിൽ കാണാമെന്ന് യു പ്രതിഭ.. സിപിഎം എംഎൽഎ യൂത്ത് കോൺ​ഗ്രസിന്റെ ഓണാഘോഷ പരിപാടിയിൽ….

കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ യു പ്രതിഭ എംഎൽഎ എതിർവശത്തുള്ള കോൺഗ്രസ് ഭവനിൽ വച്ച് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ ​ഗെയിമുകളിലടക്കം പങ്കെടുത്താണ് പ്രതിഭ മടങ്ങിയത്. ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് പങ്കെടുത്തതെന്നും അവർ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് നേതാവ് അരിതാ ബാബുവടക്കമുള്ളവർ ആഘോഷത്തിനെത്തി.

Related Articles

Back to top button