പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്ക് ഗുരുതര പരിക്ക്….അതിക്രമം നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെ….

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണ് അതിക്രമം നടന്നത്. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles

Back to top button