ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോയിലേക്ക് ഇടിച്ച് കയറി..രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം…
കോട്ടയം കോരുത്തോട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റു.




