മൂവാറ്റുപുഴയിയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ വാഹന അപകടത്തിൽ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവർ ആണ് മരിച്ചത്. കർണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണൻ(24) എന്നിവരാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.



