ആലപ്പുഴയിൽ ബൈക്കപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം..

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്‍റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം  രാത്രി പത്തരയോടെ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാകേഷും സുഹൃത്തായ വിപിനുമാണ് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയേറ്റ് തെറിച്ചുവീണ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിനെയും രാകേഷിനെയും രക്ഷിക്കാനായില്ല.

Related Articles

Back to top button