കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ച് ആഢംബര ജീവിതം; രണ്ട് യുവാക്കള്‍ പിടിയില്‍

പ്രദേശവാസികളായ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവെച്ച് ആഡംബര ജീവിതം നയിച്ചുപോന്ന രണ്ടുയുവാക്കള്‍ പിടിയിലായി. പുല്ലുവിള ഇരമ്മിയന്‍ തുറ സ്വദേശി ജിബിന്‍രാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരന് എന്നിവരാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.
പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാല കവര്‍ന്ന കേസിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ഒന്‍പതാം തീയതി ഉച്ചയോടെയാണ് മോഷണം നടന്നത്. കുഞ്ഞിന്റെ അമ്മ പള്ളിയില്‍പോയ സമയംനോക്കി വീട്ടിലെത്തിയ പതിനേഴുകാരന് മാല കൈക്കലാക്കുകയായിരുന്നു.



