ഗുഡ്‌സ് കാരിയറിൽ കടത്തിയത് പുതുച്ചേരി മദ്യം… രണ്ട് യുവാക്കൾ അറസ്റ്റിൽ…

ഗുഡ്‌സ് കാരിയറിൽ കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ലിജിൻ എൽ, അഖിൽ ഡി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിഷ്ണുകുമാർ ഇ വിയും സംഘവും ചേർന്നാണ് മദ്യം കണ്ടെടുത്തത്.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ടി ജയരാജൻ, പ്രിവൻറീവ് ഓഫീസർ (ഗ്രേഡ്) സന്തോഷ്‌ കുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ വി, മുഹമ്മദ്‌ ജുനൈദ്, അജൂബ് വി എ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button